സി.വി. പാപ്പച്ചന് അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു
Thursday, July 3, 2025 1:57 AM IST
കൊച്ചി: സി.വി. പാപ്പച്ചന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ കുടുംബവും പ്രസ് ക്ലബ്ബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള സി.വി. പാപ്പച്ചന് മാധ്യമ അവാര്‍ഡിന് എന്‍ട്രി ക്ഷണിച്ചു.
‘ദുരന്തം: പ്രകൃതിയുടെ വേദന’ എന്ന വിഷയം ആധാരമാക്കിയുള്ള പത്ര/ ഫീച്ചര്‍ റിപ്പോര്‍ട്ടിനാണ് 2025ലെ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
2024 ജൂലൈ ഒന്നിനും 2025 ജൂണ്‍ 30നും ഇടയില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് പരിഗണിക്കുക