പോലീസുകാരൻ പിടിയിൽ
Thursday, July 3, 2025 1:57 AM IST
ഒല്ലൂർ: രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷിനെ വിജിലൻസ് പിടികൂടി. ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
തമിഴ്നാട് സ്വദേശികളുടെ അപകട ഇൻഷ്വറൻസ് ക്ലെയിമുമായി ബന്ധപ്പെട്ട കേസിൽ പരാതിക്കാരന് ആവശ്യമായ രേഖകൾ നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായത്.