എ.കെ.എം. അഷ്റഫ് എംഎല്‍എയുടെ തടവുശിക്ഷ മൂന്നു മാസമായി കുറച്ചു
Thursday, July 3, 2025 1:57 AM IST
കാസര്‍ഗോഡ്: തഹസില്‍ദാരെ ആക്രമിച്ച കേസില്‍ മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫിനും മറ്റു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും എതിരേയുള്ള ശിക്ഷ കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. പ്രിയ മൂന്നു മാസം തടവും 20,000 രൂപ പിഴയുമായി കുറച്ചു.
കീഴ്ക്കോടതി വിധിച്ച ഒന്നര വര്‍ഷം തടവും 10,000 രൂപ പിഴയും ഒഴിവാക്കിയാണ് പുതിയ വിധി. അഷ്റഫിനെ കൂടാതെ പഞ്ചായത്തംഗമായിരുന്ന അബ്ദുല്ല കജ, ബഷീര്‍ കനില, അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കും ശിക്ഷാ ഇളവ് ലഭിച്ചിട്ടുണ്ട്.
2010 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം. കാസര്‍ഗോഡ് ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ടി.വി. അബ്ദുള്‍ ബാസിത് നേരത്തേ ഒന്നരവര്‍ഷം തടവിനും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു.
ഈ വിധിക്കെതിരേ സമര്‍പ്പിച്ച അപ്പീലിലാണ് ജില്ലാ കോടതിയുടെ ഇളവ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നാണു കേസ്. രണ്ടുവകുപ്പുകളിലായിരുന്നു ശിക്ഷ പ്രഖ്യാപിച്ചത്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടന്ന പേരുചേര്‍ക്കല്‍ അപേക്ഷാ പരിശോധനയ്ക്കിടെയാണു സംഭവം.