സിഐഎഎസ്എല്‍ അക്കാദമിയില്‍ പുതിയ ബാച്ച് തുടങ്ങി
Thursday, July 3, 2025 1:57 AM IST
കൊച്ചി: വ്യോമയാന മേഖലയില്‍ പ്രായോഗിക പരിജ്ഞാനമുള്ള പ്രഫഷണലുകളുടെ ആവശ്യകത വര്‍ധിച്ചു വരികയാണെന്ന് സിഐഎഎസ്എല്‍ ചെയര്‍മാനും സിയാൽ എംഡിയുമായ എസ്. സുഹാസ്.
അക്കാദമിയുടെ കുസാറ്റ് അംഗീകൃത കോഴ്സുകളുടെ രണ്ടാം ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുസാറ്റ് വൈസ് ചാന്‍സിലര്‍ ഡോ. എം. ജുനൈദ് ബുഷിരി മുഖ്യാതിഥിയായി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഓപ്പറേഷന് മേധാവി പി.കെ. അജു, സിയാല്‍ എക്സി. ഡയറക്ടർ സജി കെ. ജോര്‍ജ്, സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ. പൂവട്ടിൽ, ഡയറക്ടർ ടി.പി. ഉഷാദേവി എന്നിവര്‍ പ്രസംഗിച്ചു.