സി​മന്‍റ് വി​ല വ​ർ​ധനയ്ക്കുപിന്നിൽ ഗൂ​ഢാ​ലോ​ച​ന: ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​.
Saturday, February 16, 2019 12:50 AM IST
കൊ​​​ച്ചി: സി​​​മ​​​ന്‍റി​​​ന്‍റെ നി​​​കു​​​തി 18 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​യ്ക്കാ​​​നു​​​ള​​​ള നി​​​ർ​​​ദേ​​​ശം 20ന് ​​​ചേ​​​രു​​​ന്ന ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ അ​​​ജ​​​ൻ​​ഡ​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നി​​​രി​​​ക്കെ, ഉ​​​ത്പാ​​ദ​​​ക​​​ർ സി​​​മ​​​ന്‍റി​​​ന്‍റെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത് ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് കേ​​​ര​​​ള ഗ​​​വ. കോ​​​ണ്‍​ട്രാക്‌ടേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. നി​​​കു​​​തി കു​​​റ​​​ച്ചാ​​​ൽ ഒ​​​രു ചാ​​​ക്കി​​​ന് 40 രൂ​​​പ​​​യു​​​ടെ വി​​​ല​​​ക്കു​​​റ​​​വു​​​ണ്ടാ​​​കും. ഇ​​​തു​​​മു​​​ന്നി​​​ൽ ക​​​ണ്ടാ​​​ണ് ഉ​​​ത്്പാ​​​ദ​​​ക​​​ർ 80 രൂ​​​പ ​വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. ഇ​​​തി​​​ലൂ​​​ടെ ഉ​​​പയോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ല​​​ഭി​​​ക്കേ​​​ണ്ട ലാ​​​ഭം ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​നാ​​​ണ് ഉ​​​ത്്പാ​​​ദ​​​ക​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. ഈ ​​​ന​​​ട​​​പ​​​ടി​​​യെ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടു​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.