ചെറുകിട കർഷകർക്ക് കൃഷി സമ്മാൻ നിധിയിലേക്ക് അപേക്ഷിക്കാം
Sunday, February 17, 2019 12:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ലാ​​​ന്‍​ഡ് റി​​ക്കാ​​​ർ​​​ഡി​​​ൽ 2019 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നു ര​​​ണ്ടു ഹെ​​​ക്ട​​​റി​​​ൽ കു​​​റ​​​യാ​​​തെ കൃ​​​ഷി​​​ഭൂ​​​മി കൈ​​​വ​​​ശ​​​മു​​​ള​​​ള ചെ​​​റു​​​കി​​​ട നാ​​​മ​​​മാ​​​ത്ര ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പ്ര​​​ധാ​​​ൻ​​​മ​​​ന്ത്രി കൃ​​​ഷി സ​​​മ്മാ​​​ൻ നി​​​ധി​​​യി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.​​

കൃ​​​ഷി അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ (എ​​​ക്സ്റ്റ​​​ൻ​​​ഷ​​​ൻ) ആ​​​യി​​​രി​​​ക്കും കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ദ്ധ​​​തി​​​യു​​​ടെ നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ. ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ജി​​​ല്ലാ ​ക​​​ള​​​ക്ട​​​ർ അ​​​ധ്യ​​​ക്ഷ​​​നും ജി​​​ല്ലാ കൃ​​​ഷി ഓ​​​ഫീ​​സ​​​ർ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​യ ഒ​​​രു ഗ്രീ​​​വ​​​ൻ​​​സ് റീ​​​അ​​​ഡ്ര​​​സ​​​ൽ ക​​​മ്മി​​​റ്റി​​​ക്കും രൂ​​​പം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. പ​​​ദ്ധ​​​തി​​​യു​​​ടെ കീ​​​ഴി​​​ൽ 2018 ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ആ​​​നു​​​കൂ​​​ല്യ ല​​​ഭി​​​ക്കും. ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ ഗ​​​ഡു​​​വി​​​ന്‍റെ കാ​​​ലാ​​​വ​​​ധി 2018 ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 2019 മാ​​​ർ​​​ച്ച് 31 വ​​​രെ​​​യാ​​​ണ്.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നും കൃ​​​ഷി വ​​​കു​​​പ്പി​​​ന്‍റെ ww w.keralaagriculture.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കാം. സം​​​ശ​​​യ​​​നി​​​വാ​​​ര​​​ണ​​​ത്തി​​ന് ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​ർ 1800-425-1661 ,1800-180-1551 വാ​​​ട്ട്സ്അ​​​പ് ന​​​ന്പ​​​ർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd