കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രിച്ചു; നാലു പേർക്ക് പരിക്ക്
കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രിച്ചു; നാലു പേർക്ക് പരിക്ക്
Sunday, March 17, 2019 12:48 AM IST
ചാ​​​ല​​​ക്കു​​​ടി: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ ക്ര​​​സ​​​ന്‍റ് സ്കൂ​​​ളി​​​നു സ​​​മീ​​​പം നി​​​യ​​​ന്ത്ര​​​ണം​​​വി​​​ട്ട കാ​​​ർ ഡി​​​വൈ​​​ഡ​​​റി​​​ൽ ഇ​​​ടി​​​ച്ച് മ​​​റി​​​ഞ്ഞ് കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​​ലു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഈ​​​രാ​​​റ്റു​​​പേ​​​ട്ട പൂ​​​ഞ്ഞാ​​​ർ മൂശാ രി​​​പ​​​റ​​​മ്പി​​​ൽ മാ​​​ത്യു​​​വി​​​ന്‍റെ മ​​​ക​​​ൻ തോ​​​മ​​​സ് മാ​​​ത്യു (തോമാച്ചൻ-33)​​​ വാ​​​ണ് മ​​​രി​​​ച്ച​​​ത്.

പ​​​രി​​​ക്കേ​​​റ്റ പൂ​​​ഞ്ഞാ​​​ർ ക​​​ല്ലൂ​​​ർ വീ​​​ട്ടി​​​ൽ ബെ​​​ന്നി ജോ​​​ർ​​​ജ് (35), ഭാ​​​ര്യ നി​​​മ്മി (30), തീ​​​ക്കോ​​​യി മേ​​​യ്ക്കാ​​​ട്ട് അ​​​നീ​​​ഷ് മാ​​​ത്യു (36), ഭാ​​​ര്യ റാ​​​ണി (34) എ​​​ന്നി​​​വ​​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ സെ​​​ന്‍റ് ജ​​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​ത്രി ഏ​​​ഴോ​​​ടെ​​​യാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.

തൃ​​​ശൂ​​​രി​​​ൽ ഐ​​​ഇ​​​എ​​​ൽ​​​ടി​​​എ​​​സ് പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ പോ​​​യി മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ ഉ​​​ട​​​നെ സെ​​​ന്‍റ് ജ​​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും തോ​​​മ​​​സ് മാ​​​ത്യുവിന്‍റെ ജീവൻ രക്ഷിക്കനാ യില്ല.

ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ പ​​​രി​​​ക്കു​​​ക​​​ൾ ഗു​​​രു​​​ത​​​ര​​​മ​​​ല്ല. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രാ​​​ൾ പ​​​രി​​​ക്കൊ​​​ന്നും കൂ​​​ടാ​​​തെ ര​​​ക്ഷ​​​പ്പെ​​​ട്ടു. തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്നു കോ​​​ട്ട​​​യ​​​ത്തേ​​​ക്കു പോ​​​കു​​​മ്പോ​​​ഴാ​​യി​​രു​​ന്നു അ​​​പ​​​ക​​​ടം.

തോമസ് മാത്യുവിന്‍റെ ഭാ​ര്യ ഷാ​ലു. മ​ക​ൾ: ആ​ൻ​ഡ്രി​യ. അമ്മ: ടെ​സി. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ർ​മ്മ​ൽ, ടി​ന്‍റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.