കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ ബിഎസ്എൻഎൽ ജീവനക്കാരി മരിച്ചു
Saturday, March 23, 2019 12:50 AM IST
തൊ​ടു​പു​ഴ: കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രി​യെ അ​തേ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​ലാ കൊ​ല്ല​പ്പ​ള്ളി ചെ​പ്പ​ന്നു​ക്ക​ര​യി​ൽ സി.​കെ.​കു​രു​വി​ള​യു​ടെ ഭാ​ര്യ ബി​എ​സ്എ​ൻ​എ​ൽ തൊ​ടു​പു​ഴ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് സൂ​പ്ര​ണ്ട് അ​മ്മി​ണി കു​രു​വി​ള (56) യാ​ണ് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണു സം​ഭ​വം. കോ​ട്ട​യ​ത്തു​നി​ന്ന് 8.25ന് ​തൊ​ടു​പു​ഴ​യി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കൊ​ല്ല​പ്പ​ള്ളി​യി​ൽ​നി​ന്നാ​ണ് അ​മ്മി​ണി ക​യ​റി​യ​ത്. ബ​സ് കോ​ലാ​നി​യി​ലെ​ത്തി​യ​പ്പോ​ൾ സീ​റ്റി​ലി​രു​ന്ന അ​മ്മി​ണി കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.


ബ​സി​ലു​ണ്ടാ​യി​രു​ന്ന ഒ​രു ന​ഴ്സ് ഉ​ട​ൻ​ത​ന്നെ സി​പി​ആ​ർ ന​ൽ​കു​ക​യും പാ​ലാ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ വി.​എം. ഷാ​ജി​യും ക​ണ്ട​ക്ട​ർ മ​നോ​ജും ചേ​ർ​ന്നു യാ​ത്ര​ക്കാ​രു​മാ​യി ബ​സ് പെ​ട്ടെ​ന്നു​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​മ്മി​ണി​യെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും പ​തി​നൊ​ന്നോ​ടെ മ​രി​ച്ചു.

സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു മൂ​ല​മ​റ്റം ടി​പി​എം പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: മെ​റി​ൻ, ക്രി​സ്റ്റി (ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി). മ​രു​മ​ക​ൻ: ജോ​ർ​ജി (പു​ന​ലൂ​ർ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.