വീ​ട്ട​മ്മ​യെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, March 27, 2019 12:07 AM IST
പീ​​രു​​മേ​​ട്: വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചി​​രു​​ന്ന വീ​​ട്ട​​മ്മ​​യെ ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. ത​​ല​​വ​​ടി നീ​​രേ​​റ്റു​​പു​​റം ക​​പ്പാ​​ട്ടു​​പ​​റ​​ന്പി​​ൽ വി​​നോ​​ദി​​ന്‍റെ ഭാ​​ര്യ സ​​ന്ധ്യ (45)യെ​​യാ​​ണ് മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. സ്വ​​കാ​​ര്യ തേ​​യി​​ല ഫാ​​ക്ട​​റി​​യി​​ൽ ജോ​​ലി​​ക്കെ​​ത്തി​​യ വി​​നോ​​ദും കു​​ടും​​ബ​​വും പാ​​ന്പ​​നാ​​ർ ലാ​​ഡ്ര​​ത്തി​​ൽ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ച്ചു വ​​രിക​​യാ​​യി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​ന് എ​​ത്തി​​യ​​പ്പോ​​ൾ ഭാ​​ര്യ മ​​രി​​ച്ചു കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് വി​​നോ​​ദ് പോ​​ലീ​​സി​​ന് മൊ​​ഴി ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.


മൃ​​ത​​ദേ​​ഹ​​ത്തി​​നു സ​​മീ​​പം ര​​ക്തം ത​​ളം കെ​​ട്ടി​​ക്കിട​​പ്പു​​ണ്ട്. ര​​ക്തം ബെ​​ഡ്ഷീ​​റ്റു​​കൊ​​ണ്ട് തു​​ട​​ച്ചു മാ​​റ്റി​​യ​​താ​​യും പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്തി, ഫോ​​റ​​ൻ​​സി​​ക്, വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധർ എ​​ന്നി​​വ​​ർ സ്ഥ​​ല​​ത്തെ​​ത്തി തെ​​ളി​​വെ​​ടു​​ത്ത ശേ​​ഷം മേ​​ൽ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കും. ക​​ട്ട​​പ്പ​​ന ഡി​​വൈ​​എ​​സ്പി പി.​​പി.​​ഷം​​സ്, പീ​​രു​​മേ​​ട് എ​​സ്.​​ഐ. ആ​​ർ. സു​​രേ​​ഷ് എ​​ന്നി​​വ​​ർ സ്ഥ​​ല​​ത്തെ​​ത്തി തെ​​ളി​​വു​​ക​​ൾ എ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.