പൂ​ച്ച​ക​ള്‍​ക്കു ബി​സ്‌​ക​റ്റ് വാ​ങ്ങാ​ന്‍ പു​റ​ത്തി​റ​ങ്ങാം
പൂ​ച്ച​ക​ള്‍​ക്കു ബി​സ്‌​ക​റ്റ് വാ​ങ്ങാ​ന്‍  പു​റ​ത്തി​റ​ങ്ങാം
Monday, April 6, 2020 11:25 PM IST
കൊ​​​ച്ചി: പൂ​​​ച്ച​​​ക​​​ള്‍​ക്കു ബി​​​സ്‌​​​ക​​​റ്റ് വാ​​​ങ്ങാ​​​ന്‍ മ​​​ര​​​ട് സ്വ​​​ദേ​​​ശി പ്ര​​​കാ​​​ശ​​​നു പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തി​​​നു പോ​​​ലീ​​​സ് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ച്ചെ​​​ങ്കി​​​ലും ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി. പൂ​​​ച്ച​​​ക​​​ള്‍​ക്കു​​​ള്ള ബി​​​സ്‌​​​ക​​​റ്റ് വാ​​​ങ്ങാ​​​ന്‍ ക​​​ട​​​വ​​​ന്ത്ര കൊ​​​ച്ചി​​​ന്‍ പെ​​​റ്റ്‌​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ല്‍ പോ​​​കാ​​​നാ​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് അ​​​നു​​​മ​​​തി ന​​​ല്‍​കി​​യ​​ത്.

ഇ​​​ന്ന​​​ലെ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ന്‍​സ് മു​​​ഖേ​​​ന ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ നേ​​​രി​​​ട്ടാ​​​ണ് വാ​​​ദം ന​​​ട​​​ത്തി​​​യ​​​ത്. കോവി​​​ഡ് രോ​​​ഗ​​ഭീ​​​ഷ​​​ണി​​​യെ​​​ത്തു​​​ട​​​ര്‍​ന്നു ലോ​​​ക്ക് ഡൗ​​​ണ്‍ ന​​​ട​​​പ്പാ​​​ക്കു​​​മ്പോ​​​ള്‍ മൃ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​​ള്ള തീ​​​റ്റ അ​​​വ​​​ശ്യ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ജീ​​​വി​​​ക്കാ​​​നു​​​ള്ള മൗ​​​ലി​​​കാ​​​വ​​​കാ​​​ശം മൃ​​​ഗ​​​ങ്ങ​​​ള്‍​ക്കു​​മു​​ണ്ടെ​​ന്നു സു​​​പ്രീംകോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.