ദളിത് ക്രൈസ്തവ സംവരണം: രാപ്പകൽ സമരം തുടങ്ങി
ദളിത് ക്രൈസ്തവ സംവരണം:  രാപ്പകൽ സമരം തുടങ്ങി
Monday, March 1, 2021 10:27 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ദ​​ളി​​ത് ക്രൈ​​സ്ത​​വ​​ർ​​ക്ക് പ്ര​​ത്യേ​​ക സം​​വ​​ര​​ണം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ചേ​​ര​​മ സാം​​ബ​​വ ഡ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി(​​സി​​എ​​സ്ഡി​​എ​​സ്) സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​നു മു​​ന്നി​​ൽ രാ​​പ്പ​​ക​​ൽ സ​​മ​​രം ആ​​രം​​ഭി​​ച്ചു. സി​​എ​​സ്ഡി​​എ​​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കെ.​​കെ സു​​രേ​​ഷ് സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ദ​​ളി​​ത് ക്രൈ​​സ്ത​​വ​​ർ​​ക്ക് സം​​വ​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​ത്ത മു​​ന്ന​​ണി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പാ​​ഠം പ​​ഠി​​പ്പി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം ഉ​​ദ്ഘാ​​ട​​ന പ്ര​​സം​​ഗ​​ത്തി​​ൽ പ​​റ​​ഞ്ഞു.

ബൈ​​ബി​​ൾ ഫെ​​യ്ത്ത് മി​​ഷ​​ൻ അം​​ഗ്ലി​​ക്ക​​ൽ ച​​ർ​​ച്ച് ബി​​ഷ​​പ് സെ​​ൽ​​വ​​ദാ​​സ് പ്ര​​മോ​​ദ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സി​​എ​​സ്ഡി​​എ​​സ് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ഷാ​​ജി ഡേ​​വി​​ഡ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വി.​​പി. ത​​ങ്ക​​പ്പ​​ൻ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പ്ര​​വീ​​ണ്‍ ജെ​​യിം​​സ്, ട്ര​​ഷ​​റ​​ർ ഷാ​​ജി മാ​​ത്യു, സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ക​​രാ​​യ ധ​​ന്യ രാ​​മ​​ൻ, പി.​​എം. രാ​​ജീ​​വ്, സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ സ​​ണ്ണി ഉ​​ര​​പ്പാ​​ങ്ക​​ൽ, ലീ​​ലാ​​മ്മ ബെ​​ന്നി, സി.​​എം. ചാ​​ക്കോ, പ്ര​​സ​​ന്ന ആ​​റാ​​ണി, ടി.​​എ. കി​​ഷോ​​ർ, കെ.​​സി. പ്ര​​സാ​​ദ്, ആ​​ഷ്‌ലി ബാ​​ബു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.