"ദളിത് പ്രയോഗം' ഹർജി സുപ്രീംകോടതി തള്ളി
Tuesday, February 19, 2019 12:42 AM IST
ന്യൂ​ഡ​ൽ​ഹി: പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ൽ "ദ​ളി​ത്' എ​ന്ന വാ​ക്ക് പ്ര​യോ​ഗി​ക്ക​രു​തെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രാ​യ ആ​ളു​ക​ളെക്കു​റി​ച്ചു പ​റ​യു​ന്പോ​ൾ "ദ​ളി​ത്' എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് 2018ൽ ​കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഈ ​ഉ​ത്ത​ര​വി​ന്‍റെ സാ​ധു​ത​യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​വ​ർ ചോ​ദ്യം ചെ​യ്ത​ത്. എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നു ചീ​ഫ് ജ​സ്റ്റീ​സും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.