വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ കാര്യമായ ഇ​​​ടി​​​വ്
Sunday, February 18, 2018 12:39 AM IST
മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ വി​​​ദേ​​​ശ​​നാ​​​ണ്യ ശേ​​​ഖ​​​ര​​​ത്തി​​​ൽ 215.46 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ഇ​​​ടി​​​വ്. ര​​​ണ്ടു​ മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണു ശേ​​​ഖ​​​ര​​​ത്തി​​​ൽ പ്ര​​​തി​​​വാ​​​ര ഇ​​​ടി​​​വ്. ഇ​​​തോ​​​ടെ ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്പ​​​തി​​​ലെ വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം 41,976 കോ​​​ടി ഡോ​​​ള​​​റാ​​​യി. ത​​​ലേ ആ​​​ഴ്ച 42,191.49 കോ​​​ടി ഡോ​​​ള​​​ർ എ​​​ന്ന റി​​​ക്കാ​​​ർ​​​ഡി​​​ലാ​​​യി​​​രു​​​ന്നു വി​​​ദേ​​​ശ​​​നാ​​​ണ്യ ശേ​​​ഖ​​​രം. ഓ​​​ഹ​​​രി​​വി​​​പ​​​ണി​​​യി​​​ലെ വി​​​ദേ​​​ശ​​​നി​​​ക്ഷേ​​​പ​​​ക​​​ർ പ​​​ണം പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​ണു താ​​​ഴ്ച​​​യ്ക്കു കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.