രാഷ്ട്രപതിക്കെതിരായ തൃണമൂല്‍ മന്ത്രിയുടെ പരാമര്‍ശം; മാപ്പ് പറഞ്ഞ് മമത
Tuesday, November 15, 2022 1:11 PM IST
കോല്‍ക്കത്ത: രാഷ്ട്രപതിക്കെതിരായ തൃണമൂല്‍ മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രിയുടെ പരാമര്‍ശത്തെ അപലപിക്കുന്നു. പാര്‍ട്ടിയുടെ പേരില്‍ താന്‍ ക്ഷമ ചോദിക്കുന്നെന്നും മമത പറഞ്ഞു.
മന്ത്രി അഖില്‍ ഗിരിക്ക് പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്. ബഹുമാനം അര്‍ഹിക്കുന്ന ആളാണ് ദ്രൗപതി മുര്‍മു എന്നും മമത കൂട്ടിചേര്‍ത്തു.
മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നതിനു പിന്നാലെയാണ് മമതയുടെ പ്രതികരണം. ബിജെപി എംഎല്‍എ സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിനുള്ള മന്ത്രിയുടെ മറുപടിയാണ് വിവാദമായത്.
താന്‍ സുമുഖനല്ലെന്നാണ് സുവേന്ദു അധികാരി എപ്പോഴും പറയാറുള്ളത്. എന്നാല്‍ തൃണമൂല്‍ ആരെയും രൂപം നോക്കി വിലയിരുത്താറില്ല. രാഷ്ടപതിയെ കണ്ടാല്‍ എങ്ങനെയിരിക്കും, എന്നാല്‍ അവരുടെ പദവിയെ ബഹുമാനിക്കുന്നുണ്ടെന്നായിരുന്നു പ്രസ്താവന.