പിണറായി വിജയൻ പൊതുജനത്തെ കാണുന്നത് കറവപ്പശുവിനെപ്പോലെയെന്ന് കെ. സുധാകരന്
Sunday, April 9, 2023 11:42 PM IST
തിരുവനന്തപുരം: നികുതി അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ ജനങ്ങളെ ഞെരിച്ച് കൊല്ലുന്ന ക്രഷര്‍ യൂണിറ്റുകളായി മാറിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. അഴിമതിയും ധൂര്‍ത്തും സാമ്പത്തിക കെടുകാര്യസ്ഥതയും കൊണ്ട് കാലിയായിപ്പോയ ഖജനാവ് നിറയ്ക്കാന്‍ കറവപശുവിനെപ്പോലെയാണ് പിണറായി പൊതുജനത്തെ കാണുന്നതെന്നും സുധാകരൻ വിമർശിച്ചു.
സര്‍വത്ര മേഖലയിലും വിലക്കയറ്റം കൊണ്ട് ജീവിക്കാന്‍ പൊറുതിമുട്ടിയ ജനം പിണറായി ഭരണം കഴിയുന്നതുവരെ കൂട്ടത്തോടെ കേരളത്തില്‍ നിന്നും പലായനം ചെയ്യേണ്ട ഗതികേടിലാണ്. ഇരുപത് മുതല്‍ അമ്പത് ശതമാനം വരെയാണ് ഓരോ ഉത്പന്നങ്ങള്‍ക്കും വിലവര്‍ധിച്ചത്. പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, മാംസം, മരുന്ന് തുടങ്ങിയവ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിക്കുകയാണ്.
പാല്, ഇന്ധനം, വെള്ളക്കരം, വൈദ്യുതി നിരക്ക്, ഭൂനികുതി, ഓട്ടോ ബസ് ചാര്‍ജ്ജ് തുടങ്ങിയവ വര്‍ധിപ്പിച്ച് ജനത്തിന്റെ നടുവൊടിക്കുന്നതിലുള്ള ആത്മാര്‍ത്ഥത അവര്‍ പ്രകടിപ്പിച്ചു. ഇതിന് പുറമെ കെട്ടിട പെര്‍മിറ്റ് ഫീസില്‍ 19 മടങ്ങ് അന്യായവര്‍ധനവരുത്തി വന്‍ പിടിച്ചുപറിയാണ് നടത്തുന്നത്. കെട്ടിട പെര്‍മിറ്റിന് ഉയർന്ന ഫീസ് ഈടാക്കുന്നതു സാധാരണക്കാരോടുള്ള കടുത്ത അനീതിയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ ക്ഷമയെ വെല്ലുവിളിക്കുകയാണെന്നും സുധാകരന് കൂട്ടിച്ചേർത്തു.