ന്യൂ​സ് ക്ലി​ക്ക് ഓ​ഫീ​സി​ലെ റെ​യ്ഡ് അ​വ​സാ​നി​ച്ചു; എ​ഡി​റ്റ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
ന്യൂ​സ് ക്ലി​ക്ക് ഓ​ഫീ​സി​ലെ റെ​യ്ഡ് അ​വ​സാ​നി​ച്ചു; എ​ഡി​റ്റ​ര്‍ ക​സ്റ്റ​ഡി​യി​ല്‍
Tuesday, October 3, 2023 3:21 PM IST
ന്യൂ​ഡ​ല്‍​ഹി: ന്യൂ​സ് ക്ലി​ക്ക് മാ​ധ്യ​മ​സ്ഥാ​പ​ന​ത്തി​ന്‍റെ എ​ഡി​റ്റ​റാ​യ പ്ര​ഭീ​ര്‍ പു​ര്‍​കാ​യ​സ്ഥ​യെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സെ​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ഫീ​സി​ല്‍ ന​ട​ന്ന ഒ​ന്‍​പ​ത് മ​ണി​ക്കൂ​ര്‍ നീ​ണ്ട റെ​യ്ഡ് അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നാ​ണ് വി​വ​രം. സ്ഥാ​പ​ന​ത്തി​നെ​തി​രേ യു​എ​പി​എ ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ള്‍​ക്ക് സ​ഹാ​യം ചെ​യ്‌​തെ​ന്ന് അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് എ​ഫ്‌​ഐ​ആ​ര്‍. ന്യൂ​സ് ക്ലി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്ക​മു​ള്ള​രു​ടെ വ​സ​തി​യി​ല്‍ ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ ഡ​ല്‍​ഹി പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ഡ​ല്‍​ഹി സ​യ​ന്‍​സ് ഫോ​റ​ത്തി​ലെ ഡി.​ര​ഘു​ന​ന്ദ​ന്‍, സ്റ്റാ​ന്‍റ​പ്പ് കൊ​മേ​ഡി​യ​നാ​യ സ​ഞ്ജ​യ് ര​ജൗ​രി എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.


ചൈ​ന​യി​ല്‍​നി​ന്ന് ഫ​ണ്ട് ല​ഭി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് നേ​ര​ത്തേ ന്യൂ​സ് ക്ലി​ക്കി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കു​ന്ന ഫ​ണ്ടു​പ​യോ​ഗി​ച്ച് ചൈ​ന​യെ പ്ര​കീ​ര്‍​ത്തി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തു​ന്നു​വെ​ന്നും സ​ര്‍​ക്കാ​ര്‍ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​വെ​ന്നു​മാ​ണ് ആ​രോ​പ​ണം.
Related News
<