സമാധാന നൊബേല്‍ ഇറാന്‍ ജയിലിലേക്ക്; പുരസ്‌കാരം മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിയ്ക്ക്
സമാധാന നൊബേല്‍ ഇറാന്‍ ജയിലിലേക്ക്; പുരസ്‌കാരം മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിയ്ക്ക്
Friday, October 6, 2023 3:40 PM IST
സ്‌​റ്റോ​ക് ഹോം: ​സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം ഇ​റാ​നി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക ന​ര്‍​ഗ​സ് സ​ഫി​യ മു​ഹ​മ്മ​ദി​യ്ക്ക്(51). സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങൾക്കാ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് പു​ര​സ്‌​കാ​രം.

ഇറാൻ ഭരണകൂടത്തിനെതിരേ പോരാടിയതിന് വി​വി​ധ കു​റ്റ​ങ്ങ​ള്‍ ചാ​ര്‍​ത്തി 13 ത​വ​ണ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട വ്യ​ക്തി​യാ​ണ് ന​ര്‍​ഗ​സ്. വി​ചാ​ര​ണ കൂ​ടാ​തെ 31 വ​ര്‍​ഷ​ത്തെ ത​ട​വ് ശി​ക്ഷ​യ്ക്ക് വി​ധി​ക്കപ്പെട്ട ഇ​വ​ര്‍ നി​ല​വി​ല്‍ ടെഹ്‌റാനിലെ എവിന്‍ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.

ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യക്തിജീവിതത്തില്‍ നിരവധി നഷ്ടങ്ങള്‍ സഹിക്കേണ്ടി വന്നയാളാണ് നര്‍ഗസ് എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. നര്‍ഗസിനെ ജയില്‍ മോചിതയാക്കണമെന്നും പുരസ്‌കാരം നേരിട്ട് വന്ന് സ്വീകരിക്കാന്‍ അനുവദിക്കണമെന്നും സമിതി ഇറാന്‍ ഭരണകൂടത്തെ അറിയിച്ചു.


ഇറാനില്‍ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമായിരിക്കുന്ന സമയത്താണ് നര്‍ഗസിന് പുരസ്‌കാരം ലഭിച്ചത്. ശിരോവസ്ത്രം ധരിക്കാത്തതിന്‍റെ പേരില്‍ ഇറാനിലെ മതപോലീസ് കഴിഞ്ഞ വർഷം പെണ്‍കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാല രാജ്യത്തുണ്ടായ പ്രക്ഷോഭത്തില്‍ 300ല്‍ അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 100ഓളം ആളുകള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.

ഡി​ഫെ​ന്‍​സ് ഓ​ഫ് ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് സെ​ന്‍റ​ര്‍ എ​ന്ന രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ് പുരസ്കാര ജേതാവായ ന​ര്‍​ഗസ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<