ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി; അനാഥരായി പിഞ്ചുകുഞ്ഞുങ്ങൾ
Sunday, May 25, 2025 10:45 AM IST
ഇടുക്കി: ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ജീവനൊടുക്കി. ഊന്നുകൽ നമ്പൂരി കുപ്പിൽ അജിത് (32) ആണ് മരിച്ചത്. തലക്കോട് പുത്തൻ കുരിശിലുള്ള വീടിനുള്ളിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് അജിത്തിന്റെ ഭാര്യ ശ്രീക്കുട്ടി (26) ജീവനൊടുക്കിയിരുന്നു. ഇരുവരുടേതും പ്രണയവിവാഹമാണ്. ഇരുവർക്കും ഒന്നാംക്ലാസിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുഞ്ഞുങ്ങളുണ്ട്.