കോ​ഴി​ക്കോ​ട്: കോ​ര​പ്പു​ഴ​യി​ലെ (എ​ല​ത്തൂ​ർ പു​ഴ) ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ തീ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്. സം​സ്ഥാ​ന ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ കൊ​ള്ളി​ക്ക​ൽ സ്റ്റേ​ഷ​നി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ന്ന​റി​യി​പ്പ്.

യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ളി​ൽ ഇ​റ​ങ്ങാ​നോ ന​ദി മു​റി​ച്ചു ക​ട​ക്കാ​നോ പാ​ടി​ല്ല. തീ​ര​ത്തോ​ട് ചേ​ർ​ന്ന് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ള​യ സാ​ധ്യ​ത​യു​ള്ള​യി​ട​ങ്ങ​ളി​ൽ നി​ന്ന് മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്കി.