പിണറായിസത്തിന്റെ അവസാന ആണി നിലമ്പൂരിൽ അടിക്കുമെന്ന് അൻവർ
Sunday, May 25, 2025 12:32 PM IST
മലപ്പുറം: പിണറായിസത്തിന്റെ മരുമോനിസത്തിന്റെ കുടുംബാധിപത്യത്തിന്റെ അവസാന ആണി നിലമ്പൂരിൽ അടിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ എംഎൽഎ പി.വി.അൻവർ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് മുഖ്യമന്ത്രിക്കെതിരേ അൻവർ ആഞ്ഞടിച്ചത്.
ആത്മവിശ്വാസം മാത്രമാണ് എൽഡിഎഫിന് കൈമുതലായുള്ളത്. കേക്ക് മുറിച്ച് അമ്മായപ്പനും മരുമകനും പരസ്പരം കൈമാറുന്ന പരിപാടി മാത്രമാണ് കേരളത്തിൽ നടക്കുന്നത്. പിണറായിസം വിസ്തരിക്കപ്പെടുന്ന തെരഞ്ഞെടുപ്പാകും നിലമ്പൂരിൽ നടക്കുക.
ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലിൽ യുഡിഎഫ് ആരെ നിർത്തിയാലും നിരുപാധിക പിന്തുണയുണ്ടാകുമെന്നും പി.വി.അൻവർ വ്യക്തമാക്കി.