ചെറുതുരുത്തിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു
Sunday, May 25, 2025 1:35 PM IST
തൃശൂർ: കനത്ത മഴയ്ക്കു പിന്നാലെ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിൽ മരം ഒടിഞ്ഞുവീണ് അപകടം. ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപമുള്ള റെയില്‍വേ പാലത്തിലാണ് അപകടമുണ്ടായത്. ജാംനഗറിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ജാം ടെൻ എക്സ്പ്രസിന്റെ സെക്കൻഡ് ക്ലാസ് ബോഗികളുടെ മുകളിലേക്കാണ് മരം വീണത്.
മരം വീഴുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചതിനാല്‍ വൻ അപകടം ഒഴിവായി. തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. മരം പൂര്‍ണമായി മുറിച്ചു മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.