മൂന്നാറിൽ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികൾക്ക് കടിയേറ്റു
Sunday, May 25, 2025 4:33 PM IST
ഇടുക്കി: മൂന്നാറിൽ തെരുവുനായ ആക്രമണത്തിൽ വിനോദ സഞ്ചാരികളുൾപ്പടെ നിരവധി പേര്‍ക്ക് കടിയേറ്റു.
ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ പരിക്കേറ്റ 12 പേർ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആളുകളുടെ കാലിനും കൈയ്ക്കുമടക്കമാണ് കടിയേറ്റത്.
വിനോദ സഞ്ചാരികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും കടിയേറ്റു. മൂന്നാര്‍ ടൗണിലടക്കം തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.