മഴ; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു
Sunday, May 25, 2025 8:24 PM IST
കണ്ണൂർ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂളുകളിൽ സ്പെഷൽ ക്ലാസുകൾ വയ്ക്കരുതെന്നും കളക്ടർമാരുടെ ഉത്തരവിൽ പറയുന്നു.
കണ്ണൂർ ഉൾപ്പെടെ 11 ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.