തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്‌​​കൂ​​ള്‍ കു​​ട്ടി​​ക​​ള്‍​ക്കാ​​യി ‘ബ​​ഡീ​​സ്’ പ്രോ​​ഗ്രാം. സ്‌​​കൂ​​ള്‍ കു​​ട്ടി​​ക​​ള്‍​ക്കി​​ട​​യി​​ല്‍ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ കൂ​​ടു​​ത​​ല്‍ പ്ര​​ച​​രി​​പ്പി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

ജൂ​​ണ്‍ 26നു ​​പ​​ദ്ധ​​തി​​ക്കു തു​​ട​​ക്ക​​മാ​​കും.
പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി അ​​ടു​​ത്ത അ​​ധ്യ​​യ​​ന​​വ​​ര്‍​ഷം എ​​ട്ടു മു​​ത​​ല്‍ 12 വ​​യ​​സ് വ​​രെ പ്രാ​​യ​​മു​​ള്ള 5000 വി​​ദ്യാ​​ര്‍​ഥി​​ക​​ളെ കാ​​യി​​ക​​രം​​ഗ​​ത്തേ​​ക്ക് കൊ​​ണ്ടു​​വ​​രാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. സ്റ്റാ​​ര്‍​ട്ടിം​​ഗ് ഫൈ​​വ് സ്പോ​​ര്‍​ട്സ് മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ക.


ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ സ​​ജീ​​വ​​മ​​ല്ലാ​​ത്ത സ്‌​​കൂ​​ളു​​ക​​ളി​​ല്‍ ക​​ളി പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി പ​​രി​​ശീ​​ല​​നം ന​​ല്കി മ​​ത്സ​​ര​​ത്തി​​നാ​​യി സ​​ജ്ജ​​രാ​​ക്കു​​ന്ന​​താ​​ണ് പ​​ദ്ധ​​തി. 50 സ്‌​​കൂ​​ളു​​ക​​ളി​​ല്‍ പു​​തു​​താ​​യി ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ടീം ​​രൂ​​പീ​​ക​​രി​​ച്ച് ഒ​​രു വ​​ര്‍​ഷ​​ത്തി​​നു​​ള്ളി​​ല്‍ ഈ ​​ടീ​​മു​​ക​​ളെ ഇ​​ന്‍റ​​ര്‍ സ്‌​​കൂ​​ള്‍ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​യി പ്രാ​​പ്ത​​രാ​​ക്കാ​​നാ​​ണ് പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ട​​ന്ന​​ത്. ഇ​​ന്ത്യ​​ന്‍ മു​​ന്‍ താ​​രം സി.​​വി. സ​​ണ്ണി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ത​​യാ​​റാ​​ക്കി​​യ​​താ​​ണ് ഈ ​​പ​​ദ്ധ​​തി.