ദി പ്രിന്‍സ് ഫ്രം പാക് ബോർഡർ
Sunday, May 25, 2025 12:45 AM IST
ശുഭ്മാൻ ഗില്ലിന്റെ ചെല്ലപ്പേര് പ്രിന്‍സ് എന്ന്. പാക് അതിര്‍ത്തിഗ്രാമമായ, പഞ്ചാബിലെ ചക് ജൈമല്‍ സിംഗ് വാലയില്‍ 1999 സെപ്റ്റംബര്‍ എട്ടിനായിരുന്നു ഗില്ലിന്റെ ജനനം.
ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ചെങ്കിലും കര്‍ഷകനായി മാറിയ ലഖ്വിന്ദര് സിംഗിന്റെ രണ്ടു മക്കളിൽ ഇളയ ആൾ.
അച്ഛൻ എറിഞ്ഞത് 500-700 പന്ത്
മൂന്നാം വയസില്‍ ബാറ്റ് കൈയിലെടുത്ത ഗില്ലിന്, ആദ്യം പന്ത് എറിഞ്ഞുകൊടുത്തത് അച്ഛനായിരുന്നു. ക്രിക്കറ്റിൽ ഗില്ലിനുള്ള താത്പര്യം മനസിലാക്കിയ ലഖ്വിന്ദർ സിംഗ് സ്വയം മകന്റെ പരിശീലകനായി മാറി. ദിവസം 500-700 പന്ത് കുഞ്ഞു ഗില്ലിന് ലഖ് വിന്ദര്‍ സിംഗ് എറിഞ്ഞുകൊടുക്കുമായിരുന്നു.
ബാറ്റിംഗിൽ ഗില്ലിന്റെ പ്രാവീണ്യം അവിടെത്തെളിഞ്ഞു. 2007ല്‍ ഗില്ലിന് മികച്ച പരിശീലനവും അവസരങ്ങളും ലഭിക്കാനായി മൊഹാലിയിലേക്കു കുടുംബസമേതം മാറി. ആ യാത്ര ഇപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്റെ തൊപ്പിയില്‍ വരെ എത്തിനില്‍ക്കുന്നു.