ക്യാപ്റ്റന്‍ ഗില്‍?
Friday, May 23, 2025 12:41 AM IST
മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ നാളെ പ്രഖ്യാപിക്കും. അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റി യോഗം ചേര്‍ന്നശേഷമായിരിക്കും ടീം പ്രഖ്യാപനം.
സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചശേഷമുള്ള ആദ്യ ടീം തെരഞ്ഞെടുപ്പാണ്. രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്സിയിലെത്തുമെന്നാണ് സൂചന.