ശ്രീകാന്ത് ക്വാര്‍ട്ടറില്‍
Friday, May 23, 2025 12:41 AM IST
ക്വലാലംപുര്‍: മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍. അയര്‍ലന്‍ഡിന്റെ നാറ്റ് നുയെന്നിനെ കീഴടക്കിയാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്; 23-21, 21-17.
മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ധ്രുവ് കപില-തനിഷ ക്രാസ്റ്റോ സഖ്യം ക്വാര്‍ട്ടറില്‍. പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയ് പ്രീക്വാര്‍ട്ടറില്‍ പുറത്തായി.