ലൂക്ക മോഡ്രിച്ച് റയൽ വിടുന്നു
Friday, May 23, 2025 12:41 AM IST
മാഡ്രിഡ്: ക്രൊയേഷ്യൻ സൂപ്പർ ഫുട്ബോളർ ലൂക്ക മോഡ്രിച്ച് 2024-25 സീസണിന്റെ അവസാനത്തോടെ സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിനോട് വിടപറയും.
അടുത്ത മാസം നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പാണ് റയലിൽ മോഡ്രിച്ചിന്റെ അവസാന ടൂർണമെന്റ്. മുപ്പത്തൊന്പതുകാരനായ മോഡ്രിച്ച് 2018 ബലോൺ ദോർ പുരസ്കാര ജേതാവാണ്.
2012ൽ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുറിൽനിന്നാണ് മോഡ്രിച്ച് റയലിൽ എത്തിയത്. റയലിനൊപ്പം ആറ് ചാന്പ്യൻസ് ലീഗ് അടക്കം 28 ട്രോഫികൾ സ്വന്തമാക്കി.