റിക്കാര്‍ഡ് ഫോഡ്
Saturday, May 24, 2025 1:14 AM IST
ഡബ്ലിന്‍: ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ധസെഞ്ചുറി റിക്കാര്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മാത്യു ഫോഡ്. അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ 16 പന്തില്‍ ഫോഡ് അര്‍ധസെഞ്ചുറി തികച്ച് റിക്കാര്‍ഡ് പങ്കിട്ടു.
2015ല്‍ വിന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സും 16 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.
എട്ടാം നമ്പറായി ക്രീസിലെത്തിയ ഫോഡിന്റെ (19 പന്തിൽ 58) റിക്കാര്‍ഡ് അര്‍ധസെഞ്ചുറിയില്‍ കീസി കാര്‍ത്തിയുടെ (109 പന്തില്‍ 102) സെഞ്ചുറി മുങ്ങിപ്പോയി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി.