വാഴ്സോ: പോളണ്ടിൽ നടന്ന ജാനുസ് കുസോസിൻസ്കി ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. 84.14 മീറ്ററാണ് നീരജ് ക്ലിയർ ചെയ്തത്. ജർമനിയുടെ ജൂലിയൻ വെബറിനാണ് (86.12) സ്വർണം.