ശ്രീകാന്ത് ഫൈനലിൽ
Sunday, May 25, 2025 12:45 AM IST
ക്വലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഫൈനലിൽ.
ആറ് വർഷത്തിനുശേഷമാണ് ശ്രീകാന്ത് ബിഡബ്ല്യുഎഫ് ടൂർണമെന്റ് ഫൈനലിൽ പ്രവേശിക്കുന്നത്. ജപ്പാന്റെ യുഷി ടനകയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് ഫൈനലിൽ കടന്നത്.
മുൻ ഒന്നാം നന്പർ താരവും നിലവിൽ 65-ാം റാങ്കുകാരനുമായ ശ്രീകാന്ത് 23-ാം നന്പർ താരം ടനകിനെ 21-18, 24-22നാണ് അടിയറവ് പറയിച്ചത്. ഫൈനലിൽ ചൈനയുടെ രണ്ടാം സീഡ് ലി ഷീ ഫെങാണ് ശ്രീകാന്തിന്റെ എതിരാളി.