ഇംഗ്ലണ്ടിന് മിന്നും ജയം
Sunday, May 25, 2025 12:45 AM IST
നോട്ടിംഗ്ഹാം: സിംബാബ്വെയ്ക്ക് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 45 റണ്‍സിനുമാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 565/6 ഡിക്ലയേര്‍ഡിന് എതിരേ സിംബാബ്വെ 265നു പുറത്തായി. ഫോളോ ഓണ്‍ ചെയ്ത സിംബാബ്വെ 255നു പുറത്തായി.
ആദ്യ ഇന്നിംഗ്സില്‍ രണ്ടും രണ്ടാം ഇന്നിംഗ്സില്‍ എട്ടും വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലീഷ് സ്പിന്നര്‍ ഷൊയ്ബ് ബഷീറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്.