സബലെങ്ക തുടങ്ങി
Monday, May 26, 2025 3:54 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ കന്നിക്കിരീടം എന്ന സ്വപ്നത്തിലേക്ക് ആദ്യ ചുവടുവച്ച് ബെലാറൂസിന്റെ അരീന സബലെങ്ക. വനിതാ സിംഗിള്‍സില്‍ അരീന സബലെങ്ക രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ലോക ഒന്നാം നമ്പര്‍ താരമായ സബലെങ്ക റഷ്യയുടെ കമില സ്റ്റാനിസ്ലാവോവ്നയെയാണ് കീഴടക്കിയത്.
സ്കോര്‍: 6-1, 6-0. മൂന്നു ഗ്രാന്സ്ലാം സിംഗിള്‍സ് കിരീടമുള്ള സബലെങ്കയുടെ ഫ്രഞ്ച് ഓപ്പണിലെ മികച്ച പ്രകടനം 2023ല്‍ സെമിയില്‍ എത്തിയതാണ്. വനിതാ സിംഗിള്‍സില്‍ 11-ാം സീഡായ റഷ്യയുടെ ഡയാന മാക്സിമോവ്ന, എട്ടാം സീഡ് ചൈനയുടെ ഷെങ് ക്വിന്‍വെന്‍, 13-ാം സീഡ് യുക്രെയ്നിന്റെ എലിന സ്വിറ്റോളിന തുടങ്ങിയവരും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.
പുരുഷ സിംഗിള്‍സില്‍ 12-ാം സീഡായ അമേരിക്കയുടെ ടോമി പോള്‍, സെര്‍ബിയയുടെ ഹമദ് മെഡ്ജെഡോവിച്ച് തുടങ്ങിയവര്‍ രണ്ടാം റൗണ്ടില്‍ ഇടംനേടി.