ടെന്‍ ഹഗ് ലെവറിൽ
Tuesday, May 27, 2025 1:01 AM IST
മ്യൂണിക്: സാബി അലോണ്‍സോ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ മാനേജര്‍ സ്ഥാനമേറ്റെടുത്തതോടെ ബയേര്‍ ലെവര്‍കുസെനില്‍ ഉണ്ടായ വിടവ് നികത്താനായി എറിക് ടെന്‍ ഹഗ് എത്തി.
ജര്‍മന്‍ ക്ലബ്ബ് ലെവര്‍കുസെന്റെ പുതിയ പരിശീലകനായി ഡച്ചുകാരന് എറിക് ടെന്‍ ഹഗ് നിയമിതനായി. ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ ജൂണിയര്‍ ടീമിനെ 2013-15 കാലത്ത് ടെന്‍ ഹഗ് പരിശീലിപ്പിച്ചിരുന്നു.
2022-24ല്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജരായിരുന്നശേഷം ടെന്‍ ഹഗിന് ഒരു ടീമിന്റെയും ചുമതല ഇല്ലാതിരിക്കുകയായിരുന്നു. ജൂലൈ ഒന്നു മുതലാണ് ടെന്‍ ഹഗ് ലെവര്‍കുസെന്റെ ചുമതലയിലെത്തുന്നത്.