സിന്ധു, പ്രണോയ് പ്രീക്വാര്‍ട്ടറില്‍
Wednesday, May 28, 2025 1:07 AM IST
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍.
വനിതാ സിംഗിള്‍സ് ആദ്യ റൗണ്ടില്‍ കാനഡയുടെ വെന്‍ യു ചാങിനെ നേരിട്ടുള്ള ഗെയിമിനു കീഴടക്കിയാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. 31 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-14, 21-9നു സിന്ധു ജയിച്ചു കയറി.
പുരുഷ സിംഗിള്‍സില്‍ ഡെന്മാര്ക്കിന്റെ റാസ്മസ് ഗെംകെയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ എച്ച്.എസ്. പ്രണോയ് കീഴടക്കി. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു പ്രണോയിയുടെ തിരിച്ചുവരവ് ജയം. സ്കോര്‍: 19-21, 21-16, 21-14.