ബാസ്കറ്റ് ബഡീസ് പ്രോഗ്രാം
Monday, May 26, 2025 1:59 AM IST
തിരുവനന്തപുരം: കേരള ബാസ്കറ്റ്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കായി ‘ബഡീസ്’ പ്രോഗ്രാം. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ ബാസ്കറ്റ്ബോള്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ജൂണ്‍ 26നു പദ്ധതിക്കു തുടക്കമാകും.
പദ്ധതിയുടെ ഭാഗമായി അടുത്ത അധ്യയനവര്‍ഷം എട്ടു മുതല്‍ 12 വയസ് വരെ പ്രായമുള്ള 5000 വിദ്യാര്‍ഥികളെ കായികരംഗത്തേക്ക് കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടിംഗ് ഫൈവ് സ്പോര്‍ട്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
ബാസ്കറ്റ്ബോള്‍ സജീവമല്ലാത്ത സ്കൂളുകളില്‍ കളി പരിചയപ്പെടുത്തി പരിശീലനം നല്കി മത്സരത്തിനായി സജ്ജരാക്കുന്നതാണ് പദ്ധതി. 50 സ്കൂളുകളില്‍ പുതുതായി ബാസ്കറ്റ്ബോള്‍ ടീം രൂപീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഈ ടീമുകളെ ഇന്റര്‍ സ്കൂള്‍ മത്സരങ്ങള്‍ക്കായി പ്രാപ്തരാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടന്നത്. ഇന്ത്യന്‍ മുന്‍ താരം സി.വി. സണ്ണിയുടെ നേതൃത്വത്തില്‍ തയാറാക്കിയതാണ് ഈ പദ്ധതി.