ശ്രീകാന്ത് ഫൈനലില്‍ വീണു
Monday, May 26, 2025 3:54 AM IST
ക്വലാലംപുര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിന്റെ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിനു തോല്‍വി. ഫൈനലില്‍ ചൈനീസ് താരം ലി ഷിഫെങിനോട് നേരിട്ടുള്ള ഗെയിമിനായിരുന്നു ശ്രീകാന്ത് പരാജയപ്പെട്ടത്. സ്കോര്‍: 21-11, 21-9. 2019 ഇന്ത്യ ഓപ്പണ്‍ ആയിരുന്നു ശ്രീകാന്തിന്റെ ഇതിനു മുമ്പത്തെ ഫൈനല്‍.