യമാല്‍ 2031വരെ ബാഴ്സയില്‍
Thursday, May 29, 2025 12:19 AM IST
ബാഴ്സലോണ: സ്പാനിഷ് ഫുട്ബോള്‍ ക്ലബ് എഫ്സി ബാഴ്സലോണയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന ലാമിന് യമാലിന്റെ കരാര്‍ പുതുക്കി.
2031വരെ നീളുന്ന കരാറില്‍ യമാല്‍ ഒപ്പുവച്ചതായി ബാഴ്സലോണ അറിയിച്ചു. അടിസ്ഥാന വാര്‍ഷിക സാലറി 15-20 മില്യണ്‍ യൂറോ (145-193 കോടി രൂപ) എന്ന നിലയിലാണ് പുതിയ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. ആഴ്ചയില്‍ 3.25 ലക്ഷം പൗണ്ട് (3.74 കോടി രൂപ) യമാലിനു പ്രതിഫലമായി ലഭിക്കും.