റൊണാള്‍ഡോയെ നിലനിര്‍ത്താന്‍ സൗദി ശ്രമം
Thursday, May 29, 2025 11:45 PM IST
റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുമായുള്ള കരാര്‍ അടുത്ത മാസം അവസാനിക്കുന്നതോടെ, പുറത്തു കടക്കാനുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമം തടയാന്‍ നീക്കം.
അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ബ്രസീലിലേക്കു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചേക്കേറിയേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.
അല്‍ നസര്‍ വിടുന്ന താരത്തെ സൗദി പ്രൊ ലീഗിലെ മറ്റൊരു ക്ലബ്ബായ അല്‍ ഹിലാല്‍ എഫ്സി നോട്ടംവച്ചതായാണ് വിവരം.