പാ​രീ​സ്: നി​ല​വി​ലെ ചാ​മ്പ്യ​ന്‍ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വാ​യി​ടെ​ക് അ​ഞ്ചാം ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​ത്തി​നാ​യു​ള്ള മു​ന്നേ​റ്റം തു​ട​രു​ന്നു. അ​ഞ്ചാം സീ​ഡ് റൊ​മാ​നി​യ​യു​ടെ ജാ​ക്വ​ലി​ന്‍ ക്രി​സ്റ്റ്യ​നെ 6-2, 7-5 എ​ന്ന സ്‌​കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി വ​നി​ത സിം​ഗി​ള്‍​സ് ടെ​ന്നീ​സ് നാ​ലാം റൗ​ണ്ടി​ല്‍ ക​ട​ന്നു.

ആ​ദ്യ സെ​റ്റ് അ​നാ​യാ​സം നേ​ടി​യ ഇ​ഗ ര​ണ്ടാം സെ​റ്റി​ല്‍ വെ​ല്ലു​വി​ളി നേ​രി​ട്ടു. ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച ജാ​ക്വ​ലി​ന്‍ ക്രി​സ്റ്റ്യ​ന്‍ സ്‌​കോ​ര്‍ 4-4 സ​മ​നി​ല​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഇ​ഗ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മ​ത്സ​രം തി​രി​കെ​പ്പി​ടി​ച്ചു.