പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ള്‍സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍.

ചെ​ക് താ​രം ജി​രി ലെ​ഹെ​ക്ക​യെ 0-6, 1-6, 2-6 എ​ന്ന സ്‌​കോ​റി​ല്‍ നി​ലംപ​രി​ശാ​ക്കി​യാ​ണ് സി​ന്ന​റി​ന്‍റെ മു​ന്നേ​റ്റം. വാ​ക്കോ​വ​ര്‍ ല​ഭി​ച്ച റ​ഷ്യ​യു​ടെ ആ​ന്ദ്രെ റു​ബ്‌ലെ​വാ​ണ് പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ സി​ന്ന​റി​ന്‍റെ എ​തി​രാ​ളി.

ജ​ര്‍മ​നി​യു​ടെ മൂ​ന്നാം സീ​ഡ് അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വ്, ബ്രി​ട്ട​ന്‍റെ അ​ഞ്ചാം സീ​ഡ് ജാ​ക്ക് ഡ്രാ​പ്പ​ര്‍, ഡ​ച്ച് താ​രം ടാ​ലോ​ണ്‍ ഗ്രീ​ക്‌​സ്പ​ര്‍ തു​ട​ങ്ങി​യ​വ​രും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു. ഇ​റ്റ​ലി​യു​ടെ ഫ്‌​ളാ​വി​യോ കൊ​ബോ​ളി​യെ​യാ​ണ് സ്വ​രേ​വ് മൂ​ന്നാം റൗ​ണ്ടി​ല്‍ കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 6-2, 7-6 (7-4), 6-1.


ബ​ഡോ​സ ഔ​ട്ട്

വ​നി​താ സിം​ഗി​ള്‍സി​ല്‍ സ്‌​പെ​യി​നി​ന്‍റെ 10-ാം സീ​ഡ് പൗ​ല ബ​ഡോ​സ മൂ​ന്നാം റൗ​ണ്ടി​ല്‍ പു​റ​ത്ത്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ ഡാ​രി​യ ക​സ​ത്കി​ന​യാ​ണ് ബ​ഡോ​സ​യെ അ​ട്ടി​മ​റി​ച്ച​ത്. 17-ാം സീ​ഡാ​യ ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​രം 6-1, 7-5നു ​ജ​യം സ്വ​ന്ത​മാ​ക്കി.

അ​തേ​സ​മ​യം, മൂ​ന്നാം സീ​ഡാ​യ അ​മേ​രി​ക്ക​യു​ടെ ജെ​സീ​ക്ക പെ​ഗു​ല, ആ​റാം സീ​ഡാ​യ മി​റ റ​ഷ്യ​യു​ടെ ആ​ന്‍ഡ്രീ​വ, 20-ാം സീ​ഡ് എ​ക​റ്റെ​റി​ന അ​ല​ക്‌​സാ​ഡ്രോ​വ തു​ട​ങ്ങി​യ​വ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ പ്ര​വേ​ശി​ച്ചു.