സിവിൽ സർവീസസ് ചെസ്: കേരളത്തിനു സ്വർണം
Thursday, May 29, 2025 11:45 PM IST
ഗോവ: മപ്സയിലെ പെഡെം സ്പോർട്സ് കോംപ്ലക്സിൽവച്ച് നടന്ന ഓൾ ഇന്ത്യ സിവിൽ സർവീസസ് ചെസ് ടൂർണമെന്റിൽ കേരള വനിതാ ടീം തുടർച്ചയായ നാലാംതവണയും സ്വർണം നേടി.
ഇ. ഷീന (കണ്ണൂർ), പി. സുധ (മലപ്പുറം), എ. നീനു (കോഴിക്കോട്), നിധിഷ എം. മോഹനൻ (തൃശൂർ), സി. ശ്രീദ (പാലക്കാട്), ടി. ലേഖ (സെക്രട്ടേറിയറ്റ്) എന്നിവരുൾപ്പെട്ട ടീമാണ് സ്വർണം നേടിയത്. ടീം മാനേജർ ബി. സുജാത. കോച്ച് പി.ജെ. ആന്റണി (സെക്രട്ടേറിയറ്റ്).
ബോർഡ് പ്രൈസ് ഇനത്തിൽ ഇ. ഷീന, പി. സുധ, എ. നീനു എന്നിവർ സ്വർണവും വ്യക്തിഗത ഇനത്തിൽ ഇ. ഷീന വെള്ളിയും നേടി.
പുരുഷവിഭാഗത്തിൽ കേരളത്തിന്റെ ജി.എസ്. ശ്രീജിത്ത് (സെക്രട്ടേറിയറ്റ്) ആറാം സ്ഥാനം കരസ്ഥമാക്കി.