ചെല്‍സി ചാമ്പ്യന്‍
Thursday, May 29, 2025 11:45 PM IST
വ്രോക്ലാവ് (പോളണ്ട്): യുവേഫ യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് ഫുട്ബോള്‍ കിരീടം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘമായ ചെല്‍സി എഫ്സിക്ക്.
ഫൈനലില്‍ സ്പാനിഷ് ക്ലബ് റയല്‍ ബെറ്റിസിനെ ഒന്നിന് എതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്താണ് ചെല്‍സി കപ്പുയര്‍ത്തിയത്.
യുവേഫയുടെ നാലു ട്രോഫികളും (ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, കപ്പ് വിന്നേഴ്സ് കപ്പ്, സൂപ്പര്‍ കപ്പ്, കോണ്‍ഫറന്‍സ് ) സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടം ചെല്‍സിക്ക് ഇതോടെ സ്വന്തം.