അല്‍കാരാസ് മുന്നേറ്റം
Thursday, May 29, 2025 12:19 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ അട്ടിമറികള്‍ തുടരുന്നതിനിടെയിലും നിലവിലെ ചാമ്പ്യനായ കാര്‍ലോസ് അല്‍കാരാസ് പുരുഷ സിംഗിള്‍സില്‍ മൂന്നാം റൗണ്ടില്‍.
ഹംഗറിയുടെ ഫാബിയന്‍ മരോസാനെ നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ അല്‍കാരാസ് രണ്ടാം റൗണ്ടില്‍ കീഴടക്കി. സ്കോര്‍: 6-1, 4-6, 6-1, 6-2. ബ്രിട്ടന്റെ 13-ാം സീഡായ ബെഞ്ചമിന്‍ ഷെല്‍ട്ടണ്‍, ഓസ്ട്രേലിയയുടെ അലക്സി പോപ്പിരിന്, ഇറ്റലിയുടെ എട്ടാം സീഡ് ലോറെന്‍സോ മുസെറ്റി തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തി.
വനിതാ സിംഗിള്‍സില്‍ നാലാം സീഡ് ഇറ്റലിയുടെ ജാസ്മിന് പൗളിനി, എട്ടാം സീഡ് ചൈനയുടെ സെങ് ക്വിന്‍വെന്‍, 16-ാം സീഡ് അമേരിക്കയുടെ അമാന്‍ഡ അനിസിമോവ തുടങ്ങിയവരും മൂന്നാം റൗണ്ടില്‍ ഇടംപിടിച്ചു.
കാസ്പര്‍ റൂഡ് ഔട്ട്
പുരുഷ സിംഗിള്‍സില്‍ ഏഴാം സീഡായ നോര്‍വെയുടെ കാസ്പര്‍ റൂഡ് രണ്ടാം റൗണ്ടില്‍ പുറത്ത്. പോര്‍ച്ചുഗലിന്റെ നൂനൊ ബോര്ഗസിനോടാണ് റൂഡ് തോല്‍വി സമ്മതിച്ചത്. സ്കോര്‍: 6-2, 4-6, 1-6, 0-6.