റിക്കാര്‍ഡ് മെസി
Monday, June 2, 2025 2:23 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടി പുതിയ റിക്കാര്‍ഡ് കുറിച്ച് അര്‍ജന്റൈന്‍ ഇതിഹാസ ഫുട്ബോളര് ലയണല്‍ മെസി. മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ എക്കാലത്തെയും ടോപ് സ്കോറര്‍ എന്ന റിക്കാര്‍ഡാണ് മെസി കുറിച്ചത്. ഹോം മത്സത്തില്‍ ഇന്റര്‍ മയാമി 5-1നു കൊളംബസ് ക്രൂവിനെ തകര്‍ത്തപ്പോള്‍, ലയണല്‍ മെസി രണ്ടു ഗോള്‍ നേടുകയും ഒരെണ്ണത്തിന് അസിസ്റ്റ് നടത്തുകയും ചെയ്തു.
അര്‍ജന്റൈന്‍ മുന്‍താരം ഗോണ്‍സാലോ ഹിഗ്വിനായിരുന്നു (29) ഇന്റര്‍ മയാമിയുടെ എക്കാലത്തെയും ടോപ് സ്കോറര്‍. മയാമി ജഴ്സിയില്‍ മെസി 31 ഗോള്‍ തികച്ചു.