നീരജ് ചോപ്ര ക്ലാസിക്
Wednesday, June 4, 2025 1:21 AM IST
ബംഗളൂരു: നീരജ് ചോപ്ര ക്ലാസിക് 2025 ജാവലിന്‍ത്രോ ജൂലൈ അഞ്ചിന് നടക്കുമെന്ന് ജെഎസ്ഡബ്ല്യു സ്പോര്‍ട്സ്. മേയ് 24നു നടക്കേണ്ടിയിരുന്ന മത്സരം ഇന്ത്യ-പാക് സംഘര്‍ഷത്തെത്തുടര്‍ന്നു മാറ്റിവയ്ക്കുകയായിരുന്നു. ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയമാണ് വേദി.
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന രാജ്യാന്തര ജാവലിന്‍ ഗ്ലാമര്‍ പോരാട്ടമാണ് നീരജ് ചോപ്ര ക്ലാസിക്. ലോകത്തിലെ സുപ്രധാന ജാവലിന്‍ത്രോ താരങ്ങളും മീറ്റില്‍ പങ്കെടുക്കും.