രാജീവ് ശുക്ല ബിസിസിഐ പ്രസിഡന്റ് ആയേക്കും
Tuesday, June 3, 2025 12:30 AM IST
ന്യൂഡൽഹി: രാജീവ് ശുക്ല ബിസിസിഐ ഇടക്കാല പ്രസിഡന്റ് ആയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പ്രസിഡന്റ് റോജർ ബിന്നി 70 വയസ് തികയുന്ന സാഹചര്യത്തിൽ സ്ഥാനം ഒഴിയും.
ബിസിസിഐയുടെ ഭരണഘടനയിൽ പ്രസിഡന്റ് സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 70 വയസാണ്. നിലവിൽ വൈസ് പ്രസിഡന്റായ ശുക്ല പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും വരെ ചുമതല വഹിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്.
2022ൽ സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജർ ബിന്നി ചുമതലയേറ്റത്. സെപ്റ്റംബറിൽ നടക്കുന്ന ബിസിസിഐ വാർഷിക പൊതുയോഗത്തിൽ പുതിയ തെരഞ്ഞെടുപ്പ് നടക്കും.