ക്ലാസിക് ഗുകേഷ്
Wednesday, June 4, 2025 1:21 AM IST
ഓസ്ലോ: നോര്‍വെ ചെസ് ടൂര്‍ണമെന്റിന്റെ ഏഴാം റൗണ്ടില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ ഡി. ഗുകേഷിനു ജയം. മറ്റൊരു ഇന്ത്യന്‍ താരമായ അര്ജുന് എറിഗൈസിയെയാണ് ഗുകേഷ് തോല്‍പ്പിച്ചത്.
ക്ലാസിക്കല്‍ ചെസില്‍ എറിഗൈസിയെ ഗുകേഷ് തോല്‍പ്പിക്കുന്നത് ഇതാദ്യമാണ്. ജയത്തോടെ രണ്ടാം സ്ഥാനത്തേക്കും ഗുകേഷ് ഉയര്‍ന്നു. ഗുകേഷിന് ഇതോടെ 11.5 പോയിന്റായി. അമേരിക്കയുടെ ഫാബിയാനൊ കരുവാനയാണ് (12.5) ഒന്നാം സ്ഥാനത്ത്. നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ് (11) മൂന്നാം സ്ഥാനത്ത്.
വനിതാ വിഭാഗത്തില്‍ ചൈനയുടെ ജു വെന്‍ജുന്‍ 11.5 പോയിന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. യുക്രെയ്നിന്റെ അന്ന മുസിചുക്ക് (11), ഇന്ത്യയുടെ കൊനേരു ഹംപി (10.5) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.