സിന്ധു മുന്നോട്ട്; ലക്ഷ്യ, പ്രണോയ് ഔട്ട്
Wednesday, June 4, 2025 1:21 AM IST
ജക്കാര്‍ത്ത: ഇന്തോനേഷ്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍.
ഒരു മണിക്കൂര്‍ 19 മിനിറ്റ് നീണ്ട മത്സരത്തില്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ കീഴടക്കിയാണ് സിന്ധു പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. സ്കോര്‍: 22-20, 21-23, 21-15.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍, എച്ച്.എസ്. പ്രണോയ് എന്നുവര്‍ ആദ്യ റൗണ്ടില്‍ പുറത്ത്.
ചൈനയുടെ സി യു ക്വിയോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലായിരുന്നു ലക്ഷ്യ സെന്നിന്റെ തോല്‍വി. സ്കോര്‍: 11-21, 22-20, 15-21. മലയാളി താരം എച്ച്.എസ്. പ്രണോയ് ഇന്തോനേഷ്യയുടെ ആല്‍വി ഫര്ഹാനോടാണ് തോല്‍വി സമ്മതിച്ചത്. സ്കോര്‍: 17-21, 18-21.
പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.