സ്വരേവ് ക്വാർട്ടറിൽ
Tuesday, June 3, 2025 12:30 AM IST
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസിൽ മൂന്നാം സീഡ് അലക്സാണ്ടർ സ്വരേവ് ഏഴാം വട്ടം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
നാലാം റൗണ്ടിൽ ടല്ലോൻ ഗ്രീക്സ്പൂർ പരിക്കിനെത്തുടർന്ന് പിൻമാറിയതോടെ വാക്കോവർ ലഭിച്ചാണ് താരം ക്വാർട്ടറിലേക്ക് കടന്നത്. ആദ്യ സെറ്റ് 6-4ന് സ്വരേവ് സ്വന്തമാക്കി. രണ്ടാം സെറ്റ് 3-0ന് മുന്നിൽ നിൽക്കവേ എതിരാളി ടല്ലോൻ മത്സരത്തിൽനിന്ന് പിൻമാറുകയായിരുന്നു.
നൊവാക് ജോക്കോവിച്ച് 6-2, 6-3, 6-2 സ്കോറിന് കാമറോണ്‍ നോരിയേയും പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു.
വനിത സിംഗിംൾസിൽ രണ്ടാം സീഡ് കൊക്കോ ഗൗഫ് 6-0, 7-5 സ്കോറിന് എകടറീന അലക്സാഡ്രോവയെ വീഴത്തി നാലാം റൗണ്ടിൽ ജയിച്ച് ക്വാർട്ടറിൽ കടന്നു.
മിറ ആൻഡ്രീവ ഡാരിയ കസത്കിനെ മറികടന്ന് ക്വാർട്ടറിൽ കടന്നപ്പോൾ യുഎസിന്റെ മൂന്നാം സീഡ് ജസീക്ക പെഗുലയെ ഫ്രാൻസിന്റെ 361-ാം റാങ്ക് താരം ലിയോസ് ബോയിസണി അട്ടിമറിച്ചു.